Step into an infinite world of stories
മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകത്തില്‍. ‘ഉച്ചവെയിലില്‍ വനസ്ഥലി’, ‘പക്ഷികള്‍ ചേക്കേറുന്നിടം’, ‘മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി’ എന്നിങ്ങനെയുള്ള മൂന്ന് കഥകളും മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണമായ വികാരങ്ങളെ പങ്കുവയ്ക്കുന്നു. ഒരാളുമായുള്ള തീവ്രമായ പ്രണയത്തില്‍ നിന്നും മറ്റൊരാളുടെ കരവലയത്തിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീയുടെ യഥാര്‍ത്ഥ മനസ് എന്തായിരിക്കും. പലര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണത്. ‘ഉച്ചവെയിലില്‍ വനസ്ഥലി’ എന്ന കഥ പൂരിപ്പിക്കുന്നത് അത്തരം ചോദ്യങ്ങളുടെ ഉത്തരാവലിയാണ്. 1998 ല്‍ മനോരാജ്യം വാരിക പ്രസിദ്ധീകരിച്ച എന്റെ ചെറുകഥയാണത്. ‘പക്ഷികള്‍ ചേക്കേറുന്നിടം’ എന്റെ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ കഥയാണ്. 1997 ല്‍ മംഗളം വാരികയാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. സ്ത്രീ എല്ലായ്പോഴും ഒരു പ്രഹേളികയാണ്. ചിലപ്പോള്‍ ചില പുരുഷന്മാരുടെ ജീവിത്തിലേക്ക് കടന്നുവരുന്ന സ്ത്രീകളെല്ലാം ഒരു രീതിയില്‍ത്തന്നെ മുദ്രണം ചെയ്യപ്പെട്ടവരായിരിക്കുമോ. ആവര്‍ത്തനസ്വഭാവമുള്ള ജന്മാന്തരജീവിതങ്ങളുടെ കാഴ്ചയെ വിശകലനം ചെയ്യുകയാണ് ‘പക്ഷികള്‍ ചേക്കേറുന്നിടം’ എന്ന കഥയില്‍. ‘മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി’ 2006 ല്‍ സുശിഖം മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണ്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മനസ് ഇതുവരെ മറ്റാരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്. കാമവും പ്രണയവും ഭക്തിയും മനസിന്റെ ഉള്ളറകളില്‍ നിറയ്ക്കുന്നത് എന്താണ്. ഒരു പെണ്ണിന്റെ വികാരഭരിതമായി മനസിലൂടെ സഞ്ചരിക്കുകയാണ് ‘മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി’ എന്ന കഥ.
Release date
Ebook: May 18, 2020
Tags
Listen and read without limits
Enjoy stories offline
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International