Step into an infinite world of stories
1999 ഫെബ്രുവരിയിലാണ് മായക്കൊട്ടാരം മനോരാജ്യം വാരികയില്‍ ഖണ്ഢശഃ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. എന്റെ ആദ്യത്തെ നോവലാണ് ഇത്. 28 അധ്യായങ്ങളില്‍ തുടര്‍ച്ചയായി മനോരാജ്യം വാരിക പ്രസിദ്ധീകരിച്ച ഈ നോവല്‍ സഖി ബുക്ക് ക്ലബ് 2000 ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില്‍ തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്‍ മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍ സാധാരണകുടുംബങ്ങളില്‍ സംഭവിക്കുന്നത് നര്‍മത്തില്‍ ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. തെറ്റിദ്ധാരണകളുടെ പുറത്ത് കാര്യങ്ങള്‍ കെട്ടുപിണഞ്ഞ് സങ്കീര്‍ണമാവുകയും ക്ലൈമാക്സില്‍ കുരുക്കുകളെല്ലാം അഴിഞ്ഞ് ശുഭപര്യവസായി ആയി കലാശിക്കുന്നതുമായ അത്തരം സിനിമകള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഈ നോവല്‍ അത്തരമൊരു സിനിമാക്കഥയാണ്. ഒരു പൈങ്കിളി നോവലല്ല. ഒരു ഫാമിലി കോമഡി ത്രില്ലറായ ഈ നോവലില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ, ബിംബങ്ങള്‍, പഴയ സ്വഭാവമുള്ളതാണ്. പ്രയിപ്പെട് വായനക്കാര്‍ അങ്ങനെയൊരു മുന്‍വിധിയോടെ വേണം ഈ നോവലിനെ സമീപിക്കാന്‍.
- വിനോദ് നാരായണന്
Release date
Ebook: 18 May 2020
English
India