Step into an infinite world of stories
Personal Development
ഈ പുസ്തകത്തിന് 45 അധ്യായങ്ങളുണ്ട്.
നിങ്ങൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങൾ മാത്രം നിറവേറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുക. ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ വിജയിക്കാനുള്ള സാധ്യത കുറയും. നിങ്ങൾ ഒരു ലക്ഷ്യം മാത്രം വെച്ചാൽ ഏതുവിധേനയും ആ ലക്ഷ്യത്തിലെത്താൻ നിങ്ങളുടെ മസ്തിഷ്കം പരിശ്രമിക്കും. ആ അവസ്ഥയിൽ നിങ്ങളുടെ മനസ്സ് ഒരൊറ്റ ലക്ഷ്യത്തിൽ കേന്ദ്രീകൃതമാകും. നിങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വഞ്ചിയിൽ നിൽക്കുകയാണെന്നു കരുതുക. നിങ്ങൾ ഒരേ സമയം രണ്ടു ദ്വീപുകൾ കാണുന്നു. അതിലൊരു ദ്വീപിൽ, സ്വർണം നിറച്ച ഒരു പെട്ടിയുണ്ടെന്നും അടുത്ത ദ്വീപിൽ വെള്ളി അടങ്ങിയ പെട്ടിയുണ്ടെന്നും നിങ്ങളോട് ആരോ പറയുന്നു. നിങ്ങൾ എന്തു ചെയ്യും? ഒരേ സമയം രണ്ടു ദ്വീപുകളിൽ നിന്നും നിങ്ങൾ പെട്ടികൾ എടുക്കുമോ? “ഇല്ല.”നിങ്ങൾ ആദ്യം ഒരു പെട്ടി എടുക്കും, എന്നിട്ട് അടുത്തത് എടുക്കും. അതായത്, നിങ്ങൾക്ക് ഒരേ സമയം രണ്ടു ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ല. ആദ്യം നിങ്ങൾ ഒരു ലക്ഷ്യം നിറവേറ്റണം, അതിനു ശേഷം അടുത്തത് നിറവേറ്റണം. അതുകൊണ്ട് ഒരു സമയം ഒരു ലക്ഷ്യമിടുക. ഒരു സമയം ഒരു ലക്ഷ്യത്തിൽ മാത്രം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. വിജയിക്കണമെങ്കിൽ, നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ തുടരുക തന്നെ വേണം.
© 2021 Tektime (Ebook): 9788835426547
Translators: Rincy Haque
Release date
Ebook: 22 July 2021
English
India